Tuesday 15 May 2012


Tuesday 28 September 2010

എന്താണ് രാശിചക്രം




ഓരോ ഗ്രഹത്തിന്റെയും സ്ഥാനം ഏതു രാശിയിലാണെന്ന് മനസ്സിലാക്കണമെങ്കില്‍ രാശി ചക്രം എന്താണെന്ന് മനസ്സിലാക്കിയേ കഴിയൂ. അതു കൊണ്ടു തന്നെ ഗ്രഹഗണിതം പഠിക്കുന്നതിനു മുമ്പ് നമുക്ക് രാശിയെക്കുറിച്ചും അനുബന്ധമായ ചില കാര്യങ്ങളെക്കുറിച്ചും മനസ്സിലാക്കാന്‍ ശ്രമിക്കാം.

സൂര്യന്റെ ഭൂമിക്കു ചുറ്റുമുള്ള സഞ്ചാരപഥത്തെ (ശരിയായത് ഭൂമിയുടെ സൂര്യനു ചുറ്റുമുള്ള സഞ്ചാര പഥം) ക്രാന്തിവൃത്തം (eclipitic) എന്നു പറയുന്നു. ക്രാന്തിവൃത്തത്തിന് ഇരുപുറവും വീതിയുള്ള ഒരു പ്രദേശത്തെയാണ് രാശിചക്രം എന്നുദ്ദേശിക്കുന്നത്. പടിഞ്ഞാറ് നിന്ന് കിഴക്കോട്ടുള്ള ഇത് 360 ഡിഗ്രിയുണ്ടാവുമല്ലോ. അതിനെ 30 ഡിഗ്രി വീതമുള്ള ഭാഗങ്ങളാക്കിയാല്‍ 12 എണ്ണം കിട്ടും. ഇതിനെ 12 രാശികള്‍ എന്നു പറയുന്നു.
അപ്പോള്‍ 0 ഡിഗ്രി മുതല്‍ ഇതിന് 1, 2, 3....എന്നിങ്ങനെ പേരു വിളിക്കാം. എന്നാല്‍ ഓരോ ഭാഗങ്ങളിലുമുള്ള നാം കാണുന്ന നക്ഷത്രങ്ങളില്‍ ചിലവയെ കൂട്ടി ജോജിപ്പിച്ചാല്‍ കിട്ടുന്ന രൂപങ്ങളുടെ പേരായിട്ടാണ് രാശികള്‍ അറിയപ്പെടുന്നത്. അതായത് 0-30 പരെയുള്ള നക്ഷത്രങ്ങള്‍ക്ക് ഒരു ആടിന്റെ രൂപം കല്പിച്ചിരിക്കുന്നു. ആടിന് സംസ്കൃതത്തില്‍ മേഷം എന്നു പേര്. അതിനാല്‍ ആ രാശിയ മേഷം എന്നു വിളിക്കുന്നു. മലയാളത്തില്‍ മേടം എന്നായി. ലാറ്റിന്‍ ഭാഷയില്‍ Aries എന്നു പറയും. അങ്ങനെയാണ് ഇംഗ്ലീഷില്‍ അറിയപ്പെടുന്നതും. 30-60 ഡിഗ്രി ഭാഗത്ത് കാളയുടെ രൂപം ആരോപിച്ചിരിക്കുന്നതിനാല്‍ വൃഷഭം, എടവെ, Tarus എന്നിങ്ങനെ യഥാക്രമം പേരുകള്‍.

എന്നാല്‍ വട്ടത്തില്‍ ഇങ്ങനെയൊരു ചാര്‍ട്ട് വരച്ചാല്‍ പൂജ്യം ഡിഗ്രി എവിടെയാണെന്ന പ്രത്യേകം രേഖപ്പെടുത്തിയില്ലെങ്കില്‍ അതു കണ്ടുപിടിക്കാന്‍ പ്രയാസമാകുമല്ലോ. അതുകൊണ്ട് നേരത്തെ വരച്ച ചാര്‍ട്ട് നമ്മള്‍ ചതുരത്തിലാക്കുന്നു.



ചിത്രം നോക്കുക. ഇവിടെ മേടം രാശി അടയാളപ്പെടുത്തിയത് കാണുക. അതു മുകളിലെ രണ്ടാമത്തെ കള്ളിയായി നിജപ്പെടുത്തിയിരിക്കുന്നു. തുടര്‍ന്ന് രാശിനാമങ്ങളും ക്രമപ്രകാരം ഓര്‍മ്മിച്ചെടുക്കാന്‍ കഴിയും. ഡിഗ്രിയോ പേരോ എഴുതേണ്ട ആവശ്യവുമില്ല.



.

Saturday 4 September 2010

ജ്യോതിഷം എന്നാല്‍ എന്ത്?


              വേദാംഗമാണ് ജ്യോതിഷമെന്നും അതിന് ഗണിതഭാഗം, ഫലഭാഗം എന്നിങ്ങനെ നിത്യജീവിതവുമായി ബന്ധപ്പെടുത്തി രണ്ടു പ്രധാന ഭാഗങ്ങളുണ്ടെന്നും ആമുഖത്തില്‍ നിന്ന് നാം മനസ്സിലാക്കി. എന്നാല്‍ ജ്യോതിഷം ഗണിതം,സംഹിത,ഹോര, എന്നിങ്ങനെ മു‌ന്ന് സ്കന്ദങ്ങളായും  ജാതകം,ഗോളം ,നിമിത്തം,പ്രശ്നം,മുഹുര്‍ത്തം,ഗണിതം എന്നിങ്ങനെ ആറ് അംഗങ്ങളായും തിരിച്ചിരിക്കുന്നു.
   
 *  ജാതകം = ജനനസമയത്തെ ആധാരമാക്കി ഫലം പറയുന്നത് .
 *
ഗോളം=ഭുമി,ഗ്രഹങ്ങള്‍,നക്ഷത്രങ്ങള്‍,മുതലായവയുടെ                          സ്വരൂപണനിരുപണം. 
    * നിമിത്തം = താല്‍ക്കാലികമായ ശകുനലക്ഷണങ്ങളെ കൊണ്ട്ഫലം
പറയുന്നതും,രാജ്യക്ഷേമാദികളുടെ നിരൂപണംനടത്തുന്നതും .

    * പ്രശ്നം = താല്‍ക്കാലികമായി ആരൂഢശിയുണ്ടാക്കി അത്കൊണ്ടു ഫലംപറയുന്നത്
    * മുഹുര്‍ത്തം = വിവാഹാദികര്‍മ്മങ്ങളുടെ കാലനിര്‍ണ്ണയം ചെയ്യുന്നത് .
  * ഗണിതം = സുര്യാദി ഗ്രഹങ്ങളുടെ സ്ഥിതിഗതിവിഗതികള്‍ ഗണിച്ചറിയുന്നത്.
             
           ഒരു മനുഷ്യന്റെ ജനനം മുതല്‍ മരണം വരെയുള്ള കാലത്തിനിടയ്ക്ക് അനുഭവിക്കുന്ന ഫലങ്ങളെ അറിയുന്നതിനായുള്ള ഉപാധിയെ ജാതകമെന്നും ഈ അനുഭവങ്ങളുടെ കാര്യകാരണ വിധികള്‍ അറിയുന്നതിനും തല്ക്കാലവസ്ഥയെ കണ്ടുപിടിച്ച് പരിശോധിച്ചറിയുന്നതുമായ ഉപാധിയെ പ്രശ്നമെന്നും പറയുന്നു. ഇവ രണ്ടിന്റെയും പരിശോധനയ്ക്ക് സൂക്ഷ്മമായ അറിവ് ജ്യോതിഷ പഠനത്തിലൂടെ മാത്രമേ സാധിക്കുകയുള്ളു. ആകാശ ഗോളങ്ങളുടെ സ്വാധീനം നമ്മുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നുണ്ട് എന്നതാണ് ഇതിന്റെ അടിസ്ഥാനപ്രമാണം. താരതമ്യേന നമുക്കടുത്തുള്ള ഗോളങ്ങളെ പ്രധാനമാസും മറ്റുള്ളവയെ അവയുടെ സ്വാധീനത്തിന്നനുസരിച്ചും കണക്കാക്കി വരുന്നു. ഗ്രഹങ്ങള്‍ എന്നു പറയുമ്പോള്‍ നാം സയന്‍സില്‍ പറയുന്ന അതേ അര്‍ത്ഥത്തിലല്ല ജ്യോതിഷത്തില്‍ വിവക്ഷിക്കുന്നത്. ഒരു ഉപഗ്രഹമായ ചന്ദ്രനേയും നക്ഷത്രമായ സൂര്യനേയും ഗ്രഹങ്ങള്‍ എന്നാണ് വിളിക്കുന്നത്. ഭൂമീയുടെയും ചന്ദ്രന്റെയും ചലനപ്രതലങ്ങളുടെ ഖണ്ഡിത ബിന്ദുക്കളെയും ഇവിടെ ഗ്രഹമായാണ് കണക്കാക്കുന്നത്. അവയെ യഥാക്രമം രാഹു, കേതു എന്നീ പേരുകളിലാണ് നാം അറിയാന്‍ പോകുന്നത്. ഇവയില്‍ പെടാത്ത ഒന്നു കൂടിയുണ്ട് മാന്ദി; ഗുളികന്‍ എന്നും പറയും.

             നാം ഇവയെ നമുക്ക് മുകളിലായി കാണുന്നു. എന്നാല്‍ ഭൂമിയുടെ പരിക്രമണം മൂലം ഈ ഗോളങ്ങളും അവയുടെ പശ്ചാത്തലത്തിലുള്ള നക്ഷത്രങ്ങളും പടിഞ്ഞാറോട്ട് സഞ്ചരിക്കുന്നതായി നമുക്കനുഭവപ്പെടുന്നു.ഇവിടെ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം ഭൂമി കേന്ദ്രമായി ഇവയെ കാണുന്ന രീതിയിലാണ് ജ്യോതിഷപഠനം മുമ്പോട്ടു പോകുന്നത്. ഇങ്ങനെ സഞ്ചരിക്കുന്ന ഭാഗത്തിലുള്ള ഒരു ബിന്ദു 24 മണിക്കൂര്‍ (60 നാഴിക എന്നും പറയും) കൊണ്ട് ഭൂമിക്കു ചുറ്റും കറങ്ങിവരുന്നു. എന്നാല്‍ അത്തരം ഒരു കറക്കത്തിനിടയില്‍ ഗ്രഹങ്ങളെല്ലാം അവയുടെ ചലനം കാരണം നേരത്തേയുണ്ടായിരുന്ന അവയുടെ സ്ഥാനങ്ങളില്‍ നിന്നും അല്പമെങ്കിലും മാറിയിട്ടുണ്ടാവും. ഈ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഒരു നിശ്ചിത സമയത്ത് അവ ഓരോന്നും ആകാശത്ത് നമ്മുടെ കാഴ്ചപ്രകാരം എവിടെ നില്‍ക്കുന്നു എന്ന് കണക്കു കൂട്ടിയെടുക്കാന്‍ കഴിയും. ഇക്കാര്യത്തില്‍ വേണ്ടത്ര അറിവില്ലാത്ത നമ്മളെപ്പോലുള്ളവര്‍ക്ക് സഹായത്തിനായി അറിവുള്ളവര്‍ ഉണ്ടാക്കി വെച്ചിട്ടുള്ള ഗ്രഹസഞ്ചാരപ്പട്ടികകള്‍ ഉപയോഗപ്പെടുത്താന്‍ കഴിയും. അതു വിശദമായി പിന്നീട് പറയാം.




.