ഓരോ ഗ്രഹത്തിന്റെയും സ്ഥാനം ഏതു രാശിയിലാണെന്ന് മനസ്സിലാക്കണമെങ്കില്‍ രാശി ചക്രം എന്താണെന്ന് മനസ്സിലാക്കിയേ കഴിയൂ. അതു കൊണ്ടു തന്നെ ഗ്രഹഗണിതം പഠിക്കുന്നതിനു മുമ്പ് നമുക്ക് രാശിയെക്കുറിച്ചും അനുബന്ധമായ ചില കാര്യങ്ങളെക്കുറിച്ചും മനസ്സിലാക്കാന്‍ ശ്രമിക്കാം.
സൂര്യന്റെ ഭൂമിക്കു ചുറ്റുമുള്ള സഞ്ചാരപഥത്തെ (ശരിയായത് ഭൂമിയുടെ സൂര്യനു ചുറ്റുമുള്ള സഞ്ചാര പഥം) ക്രാന്തിവൃത്തം (eclipitic) എന്നു പറയുന്നു. ക്രാന്തിവൃത്തത്തിന് ഇരുപുറവും വീതിയുള്ള ഒരു പ്രദേശത്തെയാണ് രാശിചക്രം എന്നുദ്ദേശിക്കുന്നത്. പടിഞ്ഞാറ് നിന്ന് കിഴക്കോട്ടുള്ള ഇത് 360 ഡിഗ്രിയുണ്ടാവുമല്ലോ. അതിനെ 30 ഡിഗ്രി വീതമുള്ള ഭാഗങ്ങളാക്കിയാല്‍ 12 എണ്ണം കിട്ടും. ഇതിനെ 12 രാശികള്‍ എന്നു പറയുന്നു.
അപ്പോള്‍ 0 ഡിഗ്രി മുതല്‍ ഇതിന് 1, 2, 3....എന്നിങ്ങനെ പേരു വിളിക്കാം. എന്നാല്‍ ഓരോ ഭാഗങ്ങളിലുമുള്ള നാം കാണുന്ന നക്ഷത്രങ്ങളില്‍ ചിലവയെ കൂട്ടി ജോജിപ്പിച്ചാല്‍ കിട്ടുന്ന രൂപങ്ങളുടെ പേരായിട്ടാണ് രാശികള്‍ അറിയപ്പെടുന്നത്. അതായത് 0-30 പരെയുള്ള നക്ഷത്രങ്ങള്‍ക്ക് ഒരു ആടിന്റെ രൂപം കല്പിച്ചിരിക്കുന്നു. ആടിന് സംസ്കൃതത്തില്‍ മേഷം എന്നു പേര്. അതിനാല്‍ ആ രാശിയ മേഷം എന്നു വിളിക്കുന്നു. മലയാളത്തില്‍ മേടം എന്നായി. ലാറ്റിന്‍ ഭാഷയില്‍ Aries എന്നു പറയും. അങ്ങനെയാണ് ഇംഗ്ലീഷില്‍ അറിയപ്പെടുന്നതും. 30-60 ഡിഗ്രി ഭാഗത്ത് കാളയുടെ രൂപം ആരോപിച്ചിരിക്കുന്നതിനാല്‍ വൃഷഭം, എടവെ, Tarus എന്നിങ്ങനെ യഥാക്രമം പേരുകള്‍.
എന്നാല്‍ വട്ടത്തില്‍ ഇങ്ങനെയൊരു ചാര്‍ട്ട് വരച്ചാല്‍ പൂജ്യം ഡിഗ്രി എവിടെയാണെന്ന പ്രത്യേകം രേഖപ്പെടുത്തിയില്ലെങ്കില്‍ അതു കണ്ടുപിടിക്കാന്‍ പ്രയാസമാകുമല്ലോ. അതുകൊണ്ട് നേരത്തെ വരച്ച ചാര്‍ട്ട് നമ്മള്‍ ചതുരത്തിലാക്കുന്നു.
ചിത്രം നോക്കുക. ഇവിടെ മേടം രാശി അടയാളപ്പെടുത്തിയത് കാണുക. അതു മുകളിലെ രണ്ടാമത്തെ കള്ളിയായി നിജപ്പെടുത്തിയിരിക്കുന്നു. തുടര്‍ന്ന് രാശിനാമങ്ങളും ക്രമപ്രകാരം ഓര്‍മ്മിച്ചെടുക്കാന്‍ കഴിയും. ഡിഗ്രിയോ പേരോ എഴുതേണ്ട ആവശ്യവുമില്ല.
.
.
ലളിതമായ വിവരണം. കുറച്ചുകൂടി ആവാമെന്നു തോന്നുന്നു. അടുത്ത പാഠത്തിനായി കാത്തിരിക്കുന്നു
ReplyDeleteപുതിയ പോസ്റ്റ് ഇതുവരെയായിട്ടും കണ്ടില്ല.
ReplyDeleteഇപ്പരഞ്ഞതിലോന്നും എനിക്ക് വിശ്വാസമില്ലെങ്കിലും ആശംസകള്‍.
ReplyDeleteവിവരണം നന്നായി. ഇതുമായി ബന്ധപ്പെട്ട പോസ്റ്റ് പ്രസിദ്ധീകരിക്കേണ്ട സമയം അതിക്രമിചെന്നു തോന്നുന്നു .തുടര്‍ന്നുള്ള പോസ്റ്റുകള്‍ ഉടന്‍ പ്രസിദ്ധീകരിച്ചാല്‍ നന്ന്.
ReplyDelete( സമയകുറവായിരിക്കും കാരണം).
lalitamaya vivaranam petanu manasilakan kaziyunudu
ReplyDeleteതുഞ്ചന്‍പറമ്പ് മീറ്റില്‍ താങ്കളുടെ സാന്നിദ്ധ്യം ഉറപ്പിക്കാനാണ് ഈ കുറിപ്പ്. താങ്കളുടെ ഈമെയില്‍ ഐഡി അറിയാത്തതിനാല്‍ ഇവിടെ കുറിക്കുന്നു. kottotty@gmail.com ലേക്ക് ഇന്നുതന്നെ മെയില്‍ ചെയ്യുമല്ലൊ (ഈ കുറിപ്പ് ഡിലീറ്റാം).
ReplyDeleteനല്ല വിവരണം... ഇത്രയും നന്നായി എവിടെയും വിവരിച്ചു കാണുന്നില്ല... നന്ദി
ReplyDelete