വേദാംഗമാണ് ജ്യോതിഷമെന്നും അതിന് ഗണിതഭാഗം, ഫലഭാഗം എന്നിങ്ങനെ നിത്യജീവിതവുമായി ബന്ധപ്പെടുത്തി രണ്ടു പ്രധാന ഭാഗങ്ങളുണ്ടെന്നും ആമുഖത്തില്‍ നിന്ന് നാം മനസ്സിലാക്കി. എന്നാല്‍ ജ്യോതിഷം ഗണിതം,സംഹിത,ഹോര, എന്നിങ്ങനെ മുന്ന് സ്കന്ദങ്ങളായും ജാതകം,ഗോളം ,നിമിത്തം,പ്രശ്നം,മുഹുര്‍ത്തം,ഗണിതം എന്നിങ്ങനെ ആറ് അംഗങ്ങളായും തിരിച്ചിരിക്കുന്നു.
* ജാതകം = ജനനസമയത്തെ ആധാരമാക്കി ഫലം പറയുന്നത് .
*ഗോളം=ഭുമി,ഗ്രഹങ്ങള്‍,നക്ഷത്രങ്ങള്‍,മുതലായവയുടെ സ്വരൂപണനിരുപണം.
* നിമിത്തം = താല്‍ക്കാലികമായ ശകുനലക്ഷണങ്ങളെ കൊണ്ട്ഫലം
*ഗോളം=ഭുമി,ഗ്രഹങ്ങള്‍,നക്ഷത്രങ്ങള്‍,മുതലായവയുടെ സ്വരൂപണനിരുപണം.
* നിമിത്തം = താല്‍ക്കാലികമായ ശകുനലക്ഷണങ്ങളെ കൊണ്ട്ഫലം
പറയുന്നതും,രാജ്യക്ഷേമാദികളുടെ നിരൂപണംനടത്തുന്നതും .
* പ്രശ്നം = താല്‍ക്കാലികമായി ആരൂഢശിയുണ്ടാക്കി അത്കൊണ്ടു ഫലംപറയുന്നത്
* മുഹുര്‍ത്തം = വിവാഹാദികര്‍മ്മങ്ങളുടെ കാലനിര്‍ണ്ണയം ചെയ്യുന്നത് .
* ഗണിതം = സുര്യാദി ഗ്രഹങ്ങളുടെ സ്ഥിതിഗതിവിഗതികള്‍ ഗണിച്ചറിയുന്നത്.
ഒരു മനുഷ്യന്റെ ജനനം മുതല്‍ മരണം വരെയുള്ള കാലത്തിനിടയ്ക്ക് അനുഭവിക്കുന്ന ഫലങ്ങളെ അറിയുന്നതിനായുള്ള ഉപാധിയെ ജാതകമെന്നും ഈ അനുഭവങ്ങളുടെ കാര്യകാരണ വിധികള്‍ അറിയുന്നതിനും തല്ക്കാലവസ്ഥയെ കണ്ടുപിടിച്ച് പരിശോധിച്ചറിയുന്നതുമായ ഉപാധിയെ പ്രശ്നമെന്നും പറയുന്നു. ഇവ രണ്ടിന്റെയും പരിശോധനയ്ക്ക് സൂക്ഷ്മമായ അറിവ് ജ്യോതിഷ പഠനത്തിലൂടെ മാത്രമേ സാധിക്കുകയുള്ളു. ആകാശ ഗോളങ്ങളുടെ സ്വാധീനം നമ്മുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നുണ്ട് എന്നതാണ് ഇതിന്റെ അടിസ്ഥാനപ്രമാണം. താരതമ്യേന നമുക്കടുത്തുള്ള ഗോളങ്ങളെ പ്രധാനമാസും മറ്റുള്ളവയെ അവയുടെ സ്വാധീനത്തിന്നനുസരിച്ചും കണക്കാക്കി വരുന്നു. ഗ്രഹങ്ങള്‍ എന്നു പറയുമ്പോള്‍ നാം സയന്‍സില്‍ പറയുന്ന അതേ അര്‍ത്ഥത്തിലല്ല ജ്യോതിഷത്തില്‍ വിവക്ഷിക്കുന്നത്. ഒരു ഉപഗ്രഹമായ ചന്ദ്രനേയും നക്ഷത്രമായ സൂര്യനേയും ഗ്രഹങ്ങള്‍ എന്നാണ് വിളിക്കുന്നത്. ഭൂമീയുടെയും ചന്ദ്രന്റെയും ചലനപ്രതലങ്ങളുടെ ഖണ്ഡിത ബിന്ദുക്കളെയും ഇവിടെ ഗ്രഹമായാണ് കണക്കാക്കുന്നത്. അവയെ യഥാക്രമം രാഹു, കേതു എന്നീ പേരുകളിലാണ് നാം അറിയാന്‍ പോകുന്നത്. ഇവയില്‍ പെടാത്ത ഒന്നു കൂടിയുണ്ട് മാന്ദി; ഗുളികന്‍ എന്നും പറയും.
നാം ഇവയെ നമുക്ക് മുകളിലായി കാണുന്നു. എന്നാല്‍ ഭൂമിയുടെ പരിക്രമണം മൂലം ഈ ഗോളങ്ങളും അവയുടെ പശ്ചാത്തലത്തിലുള്ള നക്ഷത്രങ്ങളും പടിഞ്ഞാറോട്ട് സഞ്ചരിക്കുന്നതായി നമുക്കനുഭവപ്പെടുന്നു.ഇവിടെ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം ഭൂമി കേന്ദ്രമായി ഇവയെ കാണുന്ന രീതിയിലാണ് ജ്യോതിഷപഠനം മുമ്പോട്ടു പോകുന്നത്. ഇങ്ങനെ സഞ്ചരിക്കുന്ന ഭാഗത്തിലുള്ള ഒരു ബിന്ദു 24 മണിക്കൂര്‍ (60 നാഴിക എന്നും പറയും) കൊണ്ട് ഭൂമിക്കു ചുറ്റും കറങ്ങിവരുന്നു. എന്നാല്‍ അത്തരം ഒരു കറക്കത്തിനിടയില്‍ ഗ്രഹങ്ങളെല്ലാം അവയുടെ ചലനം കാരണം നേരത്തേയുണ്ടായിരുന്ന അവയുടെ സ്ഥാനങ്ങളില്‍ നിന്നും അല്പമെങ്കിലും മാറിയിട്ടുണ്ടാവും. ഈ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഒരു നിശ്ചിത സമയത്ത് അവ ഓരോന്നും ആകാശത്ത് നമ്മുടെ കാഴ്ചപ്രകാരം എവിടെ നില്‍ക്കുന്നു എന്ന് കണക്കു കൂട്ടിയെടുക്കാന്‍ കഴിയും. ഇക്കാര്യത്തില്‍ വേണ്ടത്ര അറിവില്ലാത്ത നമ്മളെപ്പോലുള്ളവര്‍ക്ക് സഹായത്തിനായി അറിവുള്ളവര്‍ ഉണ്ടാക്കി വെച്ചിട്ടുള്ള ഗ്രഹസഞ്ചാരപ്പട്ടികകള്‍ ഉപയോഗപ്പെടുത്താന്‍ കഴിയും. അതു വിശദമായി പിന്നീട് പറയാം.
.
aashamsakal......
ReplyDeleteഇവിടെ കമന്റ് ഉദ്ഘാടനം ചെയ്ത ജയരാജ് മുരിക്കുമ്പുഴയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി. ഈ വിഷയത്തില്‍ താല്പര്യമുള്ളവര്‍ കമന്റു ചെയ്താല്‍ എനിക്കതൊരു വലിയ പ്രചോദനമാവും.
ReplyDeletesimple and intersting..
ReplyDeleteഎനിക്ക് താല്‍പ്പര്യമുള്ള വിഷയമായിരുന്നു മാഷെ.
ReplyDeleteഇനിയിപ്പോള്‍ പഠിക്കുന്ന പ്രായം കഴിഞ്ഞു പോയി.
എന്നാലും, താല്പര്യമുള്ള മറ്റു പലര്‍ക്കും ഇതുപകരിക്കും.
അഭിനന്ദനങ്ങള്‍.
കൂടുതലായി അറിയാൻ താത്പര്യമുണ്ട്. എഴുതുമല്ലൊ.
ReplyDelete